മാപ്പിന്റെ ഓണാഘാഷം ഓഗസ്റ് 29-ന്
Thursday, August 6, 2015 4:17 AM IST
ഫിലാഡല്‍ഫിയ: മലയാളി അസസാസിസയഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുള്ള ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും വിപുലമായ രീതിയില്‍ ഓഗസ്റ് 29-നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. തിരുവാതിര കളി, ചെണ്ടമേളം, താലപ്പൊലി, മഹാബലി എഴുന്നള്ളത്ത്, ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ഈവര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്.

ഓണാഘോഷം ഗംഭീരമാക്കുവാന്‍ പ്രസിഡന്റ് സാബു സ്കറിയ, ജറല്‍ സെക്രട്ടറി സിജു ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. അനുപ് ജോസഫ് (സാംസ്കാരികം), ജോണ്‍സണ്‍ മാത്യു (പ്രോഗ്രാം), ഡാനിയല്‍ പി തോമസ് (റിസപ്ഷന്‍), തോമസ് ചാണ്ടി (ഫുഡ്) തുടങ്ങിയവര്‍ ആണു പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്.

ട്രെെസ്റ്റേറ്റിലുള്ള മലയാളികളുടെ ഏറ്റവും വലിയ മഹോല്‍സവമായി എക്കാലവും നടത്തിവാറുള്ള ഈ പരിപാടിയില്‍ അതിവിപുലമായഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ 267 980 7923, ഡാനിയല്‍ പി. തോമസ് 215 681 7777, സിജു പി ജോണ്‍ 267 496 2080, ജോണ്‍സണ്‍ മാത്യൂ 215 740 9486, അനൂപ് 267 423 5060, സോബി ഇട്ടി 267 888 1373, സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം