ഡോ. അലക്സാണ്ടര്‍ കാരയ്ക്കലിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി
Wednesday, August 5, 2015 5:32 AM IST
ന്യുയോര്‍ക്ക്: മലബാര്‍ സര്‍വകലാശാലയുടെ (ഇന്നത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി) ആദ്യത്തെ പ്രോവൈസ് ചാന്‍സലറും തുടര്‍ന്നു വൈസ് ചാന്‍സലറുമായി സേവനമനുഷ്ഠിച്ച ഡോ. അലക്സാണ്ടര്‍ കാരയ്ക്കലിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി. മലങ്കര ഓര്‍ത്തോഡോക്സ് സഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. അലക്സാണ്ടര്‍ സ്റീവന്‍സണ്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ നടന്ന പ്രശസ്ത രാഷ്ട്രതന്ത്രജ്ഞന്‍ അഡ്ലായ് സ്റീവന്‍സന്റെ അമ്പതാം ചരമവര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്തിനാണു അമേരിക്കയില്‍ എത്തിയത്. സ്റീവന്‍സണ്‍ സെന്ററിന്റെ പ്രസിഡന്റ് നാന്‍സി സ്റീവന്‍സന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു ഡോ. കാരയ്ക്കല്‍.

ഫൊക്കാന ട്രസ്റി ബോര്‍ഡ് മെംബര്‍ പോള്‍ കറൂകപ്പിള്ളില്‍, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേള്‍ഡ് മലയാളി അസോസിയേഷന്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ്, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, സ്വാഗതസഘം അധ്യക്ഷന്‍ തോമസ് വര്‍ഗീസ്, ഫിലഡല്‍ഫിയ ഫെയര്‍ലെസ് ഹില്‍സ് ഇടവക വികാരി ഫാ. അബു പീറ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

1980കളില്‍ പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചു ഡോക്ടറല്‍ ഗവേഷണം നടത്തിയ അലക്സാണ്ടര്‍ കാരയ്ക്കലിന് 1993 മെയ് മാസത്തില്‍ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനുള്ള യുഎസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം