ലിണ്ടന്‍ സെന്റ് മേരീസ് പള്ളി പെരുന്നാള്‍, സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ 14, 15 തീയതികളില്‍
Wednesday, August 5, 2015 5:32 AM IST
ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ പെരുന്നാള്‍- സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ് 14,15 തീയതികളില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ നടത്തുമെന്നു ഇടവക വികാരിഫാ. സണ്ണി ജോസഫും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു. കൊടിയേറ്റ് ഓഗസ്റ് ഒമ്പതിനു പള്ളിയങ്കണത്തില്‍ വെച്ചു നടത്തപ്പെടും. ഓഗസ്റ് 14-നു ശനിയാഴ്ച വൈകുന്നേരം 4.30-നു ഇടവക ദിനാഘോഷത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ ഫാ. എം.കെ. കുര്യാക്കോസ് നയിക്കുന്ന വചന പ്രഘോഷണവും സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ഓഗസ്റ് 15-നു ഞായറാഴ്ച ഫാ. തോമസ് പോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയും റാസയും തുടര്‍ന്നു ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടത്തപ്പെടുന്നതാണ്.

1989-ല്‍ വിശുദ്ധ മാതാവിന്റെ നാമത്തില്‍ ആരംഭിച്ച ദേവാലയത്തിന്റെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയായ ഫാ. സണ്ണി ജോസഫ്, കോര്‍എപ്പിസ്കോപ്പ ജോണ്‍ അച്ചന്‍, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറര്‍ അനീഷ് ചെറിയാന്‍, ഇടവകയിലെ സ്ഥാപക അംഗങ്ങളായ എം.സി. മത്തായി, ജെയിംസ് നൈനാന്‍ എന്നിവരും മറ്റ് ഭാരവാഹികളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം