ദേവയാനി കോബ്രഗേഡെയുടെ സേവനം ഇനി കേരളത്തിനു സ്വന്തം
Friday, July 31, 2015 6:00 AM IST
ന്യൂയോര്‍ക്ക്: മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗേഡെസേവനം ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു സ്വന്തം.

ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ദേവയാനിയെ സംസ്ഥാന ഗവണ്‍മെന്റുകളുടെ ക്ഷേമപ്രവര്‍ത്തന വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചു. ഇതിനെത്തുടര്‍ന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ദേവയാനിയെ വിദേശ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനകള്‍ക്കു നേതൃത്വം നല്‍കുവാനായി കേരളത്തിലേക്കു ക്ഷണിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ദേവയാനി ഉമ്മന്‍ ചാണ്ടിയുടെ ക്ഷണം സ്വീകരിച്ചു. നോര്‍ക്കയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍