ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സൌദി സോണല്‍ കമ്മിറ്റി അനുശോചിച്ചു
Wednesday, July 29, 2015 5:36 AM IST
ജിദ്ദ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണം ശാസ്ത്രലോകത്തിനും വിശിഷ്യാ ഇന്ത്യക്കും തീരാനഷ്ടമാണെന്ന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സൌദി സോണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നയതന്ത്ര മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ പലനിലപാടുകളും ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ യശസ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിയ വിശ്വപ്രതിഭകൂടിയായിരുന്നു അദ്ദേഹം.

ശാസ്ത്രലോകത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും യുവാക്കളുമായും വിദ്യാര്‍ഥികളുമായും സംവദിച്ച അബ്ദുള്‍കലാം തന്റെ ജീവിതം സമൂഹത്തിനു സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫ്രട്ടേണിറ്റി ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍