ഇല്ലിനോയി മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Tuesday, July 28, 2015 8:08 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഒരു അടിയന്തര യോഗം പ്രസിഡന്റ് സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. ജീവതത്തില്‍ വളരെ എളിമ കാത്തുസൂക്ഷിച്ചിരുന്നു. ജനകീയനായിരുന്ന അദ്ദേഹത്തിന് രാജ്യം ഭാരതര്ത, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ എല്ലാ ഭാരവാഹികളും അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം