കുവൈറ്റ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം അനുശോചിച്ചു
Tuesday, July 28, 2015 7:24 AM IST
ഫര്‍വാനിയ: ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ കുവൈറ്റ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം അനുശോചനം അറിയിച്ചു.

തന്റേതായ സംഭാവനകള്‍കൊണ്ട് ലോകത്തിനുമുമ്പില്‍ ഇന്ത്യക്ക് അഭിമാനമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. രാജ്യത്തെയും മനുഷ്യത്വത്തെയും സേവിക്കാന്‍ അദ്ദേഹം എപ്പോഴും പ്രചോദനമായിരുന്നെന്നും കിഫ് അഭിപ്രായപ്പെട്ടു.