രക്തദാന ക്യാമ്പ് നടത്തി
Monday, July 27, 2015 8:24 AM IST
അബുദാബി: അങ്കമാലി പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍-അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അബുദാബി ബ്ളഡ് ബാങ്കുമായി സഹകരിച്ച് ജൂലൈ 24നു (വെള്ളി) അബുദാബി ഖാലിദിയ മാളിനു സമീപത്തുള്ള ബ്ളഡ് ബാങ്ക് ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് മോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അബുദാബി ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജെസ്റിന്‍ പോള്‍ സ്വാഗതം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ മനു വര്‍ഗീസ്, അബുദാബി മീഡിയ ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ ആന്റിയ വയസ് പ്രസിഡന്റ് ജസ്റിന്‍ തോമസ്, ഡോ. ഹസ് (ബ്ളഡ് ബാങ്ക്) എന്നിവര്‍ സംസാരിച്ചു.

യുഎഇയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുമായി കൊടും ചൂടിനെ അവഗണിച്ച് 120ലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ അബുദാബി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള