മിഡ്-വെസ്റ് റീജണ്‍ മാര്‍ത്തോമ യുവജനസഖ്യം കോണ്‍ഫറന്‍സും കലാമേളയും ഓഗസ്റ് ഒന്നിന്
Monday, July 27, 2015 5:28 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജനസഖ്യം മിഡ്-വെസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും ഓഗസ്റ് ഒന്നിനു (ശനി) നടക്കും.

ഡിട്രോയിറ്റ് മാര്‍ത്തോമ ദേവാലയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന റീജണല്‍ കോണ്‍ഫറന്‍സില്‍ ഭദ്രാസന യുവജന സഖ്യത്തിന്റെ ഈവര്‍ഷത്തെ പഠന വിഷയമായ ‘ഒീുശമേഹശ്യ ശി വേല രീിലേഃ ീള ഴൃീംശിഴ റലവൌാമിശ്വമശീിേ: ഠീംമൃറ മ ുൃമരശേരല ീള ളമശവേ’ എന്ന വിഷയത്തെ ആസ്പദമാക്കി റീജണല്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ക്ളാസെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ റീജണല്‍ കലാമേളയും നടക്കും. മിഡ്-വെസ്റ് റീജണില്‍ ഉള്‍പ്പെട്ട വിവിധ മാര്‍ത്തോമ ദേവാലയങ്ങളിലെ വൈദികരും യുവജനസഖ്യാംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം