മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി
Monday, July 27, 2015 5:17 AM IST
റിയാദ്: മലപ്പുറം എടരിക്കോട് ക്ളാരി മൂച്ചിക്കല്‍ സ്വദേശി തേക്കില്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ അബൂബക്കര്‍(47) ഹൃദയാഘാതംമൂലം റിയാദില്‍ നിര്യാതനായി. ശനിയാഴ്ച രാത്രി ഹഖീഖിലെ താമസ സ്ഥലത്തിനു സമീപത്തെ പള്ളിയില്‍നിന്ന് ഇശാ നിസാകാരം കഴിഞ്ഞ് ഭക്ഷണംകഴിക്കുന്നതിന് ഹോട്ടലിലേക്കു നടന്നുപോകുംവഴി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇരുപത്തഞ്ചു വര്‍ഷമായി ഹൌസ് ഡ്രൈവറായി ഹഖീഖിലെ കഫീലിനു കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു. പത്തു മാസം മുമ്പാണ് അവധികഴിഞ്ഞു നാട്ടില്‍നിന്നെത്തിയത്.

മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കള്‍: റജീന, ശഹീം, ശമീം. മരുമകന്‍: അബ്ദുല്‍കരീം. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു പിതൃസഹോദര പുത്രന്‍ അബ്ദുല്‍ ഹമീദ് ക്ളാരി (തിരൂരങ്ങാടി മണ്ഡലം കെഎം.സിസി സെക്രട്ടറി), കെഎംസിസി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ തെന്നല മൊയ്തീന്‍കുട്ടി, ശാഫി ഹാജി ഓമച്ചപ്പുഴ എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍