ന്യൂയോര്‍ക്കില്‍ സാഹിത്യ ശില്‍പശാല ജൂലൈ 26ന്
Thursday, July 23, 2015 6:02 AM IST
ന്യൂയോര്‍ക്ക്: കേരള സെന്ററില്‍ സര്‍ഗവേദി അവതരിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ജൂലൈ 26നു (ഞായര്‍) നടത്തുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ശില്‍പ്പശാലയില്‍ 'മലയാളി ആയിരിക്കുന്ന അവസ്ഥ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ സക്കറിയ സംസാരിക്കുന്നു. അറിയപ്പെടുന്ന എഴുത്തുകാരും സഹൃദയരും പങ്കെടുക്കുന്ന ശില്‍പശാലയില്‍ കവിതകളും ചെറുകഥകളും അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: മനോഹര്‍ തോമസ് 917 501 0173.