യാത്രയയപ്പു നല്‍കി
Wednesday, July 22, 2015 6:11 AM IST
ദമാം: പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവാസാനിപ്പിച്ച് നാട്ടില്‍ പോകുന്ന നവോദയ ദമാം ഖലീജ് മേഖല കമ്മിറ്റിയംഗം കെ.ബി. മോഹനനു യാത്രയയപ്പു നല്‍കി.

മേഖല പ്രസിഡന്റ് കെ.പി. ബാബുവിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര ജോയിന്റ് സെക്രട്ടറി സൈനുദ്ദീന്‍ ഉപഹാരം നല്‍കി. ഖലീജ് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബിജു കൊച്ചിന്‍ കൈമാറി. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, ഏരിയ ട്രഷറര്‍ സുരേഷ് അലനല്ലൂര്‍ കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് കൃഷ്ണകുമാര്‍, അയൂബ് കൊടുങ്ങല്ലൂര്‍, ഹരി തോപ്പില്‍, മനോഹരന്‍ പുന്നക്കല്‍, സേതു വാണിയംകുളം, സുലൈമാന്‍ തിരൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖല സെക്രട്ടറി ചന്ദ്രന്‍ വാണിയമ്പലം സ്വാഗതവും നൌഫല്‍ വെളിയംകോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം