ട്രാക്കിനു റിഗയില്‍ യൂണിറ്റ് രൂപവത്കരിച്ചു
Wednesday, July 22, 2015 6:05 AM IST
കുവൈറ്റ്: റിഗ അടിസ്ഥാനമാക്കി തിരുവനന്തപുരം നിവാസികള്‍ ട്രാക്ക് കുവൈറ്റിന്റെ യൂണിറ്റ് രൂപവത്കരിച്ചു. ട്രാക്ക് ജനറല്‍ കണ്‍വീനര്‍ കൃഷ്ണകുമാര്‍ അധ്യഷത വഹിച്ച ചടങ്ങില്‍ ട്രാക്ക് പ്രസിഡന്റ് വിധുകുമാര്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ ആറ്റുകാല്‍, ട്രഷറര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഓഡിറ്റര്‍ സുബാഷ് ഗോമസ് എന്നിവര്‍ പങ്കെടുത്തു.

യൂണിറ്റിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിച്ച് വനിത അംഗങ്ങളായ ശരണ്യ നായര്‍, സുരേഖ ജി. നായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. നിയമവേദി കണ്‍വീനര്‍ ജിതേഷ് നന്ദി രേഖപ്പെടുത്തി. റിഗ യൂണിറ്റ് കണ്‍വീനറായി വിപിന്‍ വിക്രമിനെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍