എടവണ്ണ പഞ്ചായത്ത് ഈദ് മീറ്റ് സംഘടിപ്പിച്ചു
Tuesday, July 21, 2015 5:56 AM IST
ജിദ്ദ: എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (ഋജജഅ) ഈദ് മീറ്റ് സംഘടിപ്പിച്ചു. രണ്ട് സെക്ഷനുകളിലായാണു പരിപാടികള്‍ നടന്നത്. ഖാലിദ് ബിന്‍ വലീദ് പാര്‍ക്കില്‍ നടന്ന വടംവലി ഷൂട്ട് ഔട്ട്, ചാക്ക് റൈസ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം കെ. സെക്കീര്‍ എടവണ്ണ നിര്‍വഹിച്ചു. ക്യാപ്റ്റന്‍മാരും വൈസ് ക്യാപ്റ്റന്‍മാരുമായി ആബിദ് ആര്യന്‍ തൊടിക, പി.സി. ഗഫൂര്‍ ഒതായി, എ. ഷിജു എടവണ്ണ, മദ്രായി റാഫി എടവണ്ണ, പി.കെ. ഫാസില്‍ ഒതായി, അസ്കര്‍ മുണ്േടങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ടാമത്തെ സെക്ഷനായ പൊതുപരിപാടി അല്‍റയാന്‍ പോളിക്ളിനിക്കില്‍ നടന്നു. പരിപാടികളുടെ ഉദ്ഘാടനം പി.വി അഷ്റഫ് നിര്‍വഹിച്ചു. സുല്‍ഫിക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. നൌഷാദ് വെള്ളറമ്പാറ സ്വാഗതവും ടി.പി സുഹൈബ് സിഇഒ അല്‍റയാന്‍ ക്ളിനിക്, പി.വി അജ്മല്‍, സി.എച്ച്. ബഷീര്‍ ചെമ്പകത്ത്, ഖമറു മുണ്േടങ്ങര, സി.എച്ച്. ബഷീര്‍, പി.സി.എ. റഹ്മാന്‍ അൃമിവശസമഹ മഹമ്ശ ലറമ്മിിമ എന്നിവര്‍ ആശംസ നേര്‍ന്നു.

തൊട്ടിയന്‍ ബഷീര്‍ സുഹൃത്ബന്ധത്തിലും കുടുംബ ബന്ധത്തിലും ഉണ്ടാവേണ്ട വിട്ടുവീഴ്ചകളെ പറ്റി ട്രെയിനിംഗ് നടത്തി. മന്‍സൂര്‍ എടവണ്ണ, നിയാസ് ഒതായി, ഫാസില്‍ ഒതായി, ജമീല സൈതലവി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മെമ്മറി ടെസ്റ്, കസേരകളി, ബലൂണ്‍ ബ്രേക്കിംഗ്, ക്വിസ്, ബോള്‍ ഗാതറിംഗ് എന്നിവയ്ക്കു റിയാദ് കടവത്ത് എടവണ്ണ, കെ. അദ്നാന്‍ എടവണ്ണ, പി.സി. റഷീദ്, കെ. ഷെക്കീര്‍ എടവണ്ണ, കെ.പി. സുനീര്‍ ചാത്തലൂര്‍, ഉമ്മര്‍ അയിന്നൂര്‍, നൌഷാദ് വെള്ളറമ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.

ടി.പി. സൈതലവി, പി.വി. അഷ്റഫ്, പി.വി. അജ്മല്‍, റാഫി എടവണ്ണ, റിയാദ് കാവത്ത് എടവണ്ണ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.പി സുനീര്‍ ചാത്തല്ലൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍