ഐഎന്‍ഒസി കേരള ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് പ്രൌഢഗംഭീരമായി
Friday, July 17, 2015 5:06 AM IST
ഷിക്കാഗോ: ഓഗസ്റ് 21-നു ഷിക്കാഗോ സീറോ മലബാര്‍ ചര്‍ച്ചിന്റെ ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.വി. തോമസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദീപിക ഡല്‍ഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയിലില്‍ മുഖ്യാതിഥിയായിരുന്നു.

ഐഎന്‍ഒസി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ഒസി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിച്ചു. നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ടോമി അംബേനാട്ട് ആയിരുന്നു എംസി. ഐഎന്‍ഒസി ഷിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ ഡൊമിനിക് തെക്കേത്തല, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, എന്നിവര്‍ കെ.വി. തോമസ് എം.പിയേയും ജോര്‍ജ് കള്ളിവയലിലിനെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അലന്‍ ചേന്നോത്ത് അമേരിക്കന്‍ ദേശീയ ഗാനവും, സുബാഷ് ജോര്‍ജ് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

ഗ്ളാഡ്സണ്‍ വര്‍ഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഐഎന്‍ഒസി കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയും വിശദീകരിച്ചു. മുഖ്യാതിഥി ജോര്‍ജ് കള്ളിവയലില്‍, ഐഎന്‍ഒസിക്ക് അമേരിക്കയിലുള്ള മലയാളിസമൂഹത്തിന് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിിരിച്ചു. സംഘടനയ്ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നേരുകയുണ്ടായി. ഐഎന്‍ഒസിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ഗോപിയോ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കല്‍, കെയര്‍ ആന്‍ഡ് ഷെയര്‍ പ്രസിഡന്റ് ഡോ. ജോസ് ആന്റണി പുത്തന്‍വീട്ടില്‍, കൊച്ചിന്‍ ക്ളബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, ഐ.എന്‍.ഒ.സി റീജിയണല്‍ വൈസ് പ്രസിഡന്റ് ലൂയി ചിക്കാഗോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ബിജി എടാട്ട്, കേരളാ കോണ്‍ഗ്രസിനുവേണ്ടി ജെയ്ബു കുളങ്ങര, എഫ്ഐഎയ്ക്കുവേണ്ടി അനില്‍കുമാര്‍ പിള്ള, ഐ.എന്‍.ഒ.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് ചാണ്ടി, ജോര്‍ജ് കോട്ടുപ്പള്ളി എ#്നിവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷന്റെ ആദ്യ രജിസ്ട്രേഷനും സ്പോണ്‍സര്‍ഷിപ്പും ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഔസേഫ് തോമസ് സിപിഎയ്ക്ക് നല്‍കി നിര്‍വഹിച്ചു. വിശാഖ് ചെറിയാന്‍ ഡിസൈന്‍ ചെയ്ത ഫെയ്സ് ബുക്ക് പേജിന്റെ ഉദ്ഘാടനവും മുന്‍ കൃഷി മന്ത്രി നിര്‍വഹിക്കുകയുണ്ടായി. ഐഎന്‍ഒസി പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജോണി വടക്കുംചേരിയുടെ നന്ദി പ്രസംഗത്തോടും ഡിന്നറോടുംകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം