ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി കെ.വി. തോമസ് എംപിക്ക് സ്വീകരണം നല്‍കി
Wednesday, July 15, 2015 3:09 AM IST
ഷിക്കാഗോ: എറണാകുളം പാര്‍ലമെന്റ് അംഗവും, മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലമെന്റ് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസിനു ജൂലൈ പതിനൊന്നിനു ശനിയാഴ്ച വൈകിട്ട് എട്ടിനു മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.

ഫാ. ജോസിലാഡ് കോയിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കൂടിയ അനുമോദന യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസിലാഡ് കോയിപ്പറമ്പില്‍ സ്നേഹസന്ദേശം നല്കുകയും, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കൊച്ചിന്‍ ക്ളബ് സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട്, ജെ.എം. രാജു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ജോമോന്‍ പണിക്കത്തറ, ജോര്‍ജ് ഡിസില്‍വ, ജോയി കൊല്ലപ്പള്ളി, ബിനു അലക്സ്, സുരേഷ് കണ്ണോക്കട, ആന്‍സണ്‍ ജോസഫ് എന്നിവര്‍ സ്നേഹവിരുന്നിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. റെജിന പണിക്കത്തറ സ്വാഗതവും, ഷാജു ജോസഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം