ലോസ്ആഞ്ചലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 17 മുതല്‍ 28 വരെ
Wednesday, July 15, 2015 3:08 AM IST
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 17 മുതല്‍ 28 വരെ ആഘോഷിക്കുന്നു.

ജൂലൈ 17-ന് കൊടിയേറുന്ന തിരുനാളിന് മുഖ്യകാര്‍മികത്വം വഹിക്കുന്നതു ബിഷപ്പ് സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍ രൂപത, ഒറീസ്സ) ആയിരിക്കും. ജൂലൈ 17 മുതല്‍ ഒമ്പത് ദിവസവും വൈകുന്നേരം 7.15-നു വി. കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 19-നു ഞായറാഴ്ച രാവിലെ 10.50-നു കുട്ടികള്‍ക്കായി ഇംഗ്ളീഷില്‍ പ്രത്യേകം കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 20-നു ഗ്രാന്റ് പേരന്റ്സ് ഡേ ആയി ആഘോഷിക്കും. അതേ തുടര്‍ന്ന് അവരുടെ സംഘടനയായ അഗാപ്പേയുടെ ഉദ്ഘാടനം ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. ജൂലൈ 24-നു വെള്ളിയാഴ്ച നടക്കുന്ന വി. കുര്‍ബാന യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്നു.

പ്രധാന തിരുനാളിന്റെ ഒന്നാംദിനമായ ജൂലൈ 25-നു തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുന്നത് റവ.ഫാ. ഡെന്നി ജോസഫ് ആണ്. അന്നേദിവസം വൈകുന്നേരം അഞ്ചിനു തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഇതേ തുടര്‍ന്നു ഇടവകാംഗങ്ങളുടെ കലാപരിപാടിയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രധാന തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 26-നു രാവിലെ 10.30-നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും അതേ തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി മുഖ്യകാര്‍മികനായിരിക്കും.

ബാബു പറമ്പന്‍, ജോസഫ് ജോബ്, സൈജു തുണ്ടിയ്ക്കല്‍, സെബാസ്റ്യന്‍ പോള്‍ ചൂണ്ടക്കാരന്‍, ഷെല്ലി ജോണ്‍ മേച്ചേരി, സോണി അറയ്ക്കല്‍, ജോഷി പോള്‍ ചൂണ്ടക്കാരന്‍, ഡാല്‍ഫിന്‍ മാത്യു, ജോസഫ് വര്‍ഗീസ് വീണപ്ളാക്കല്‍, ചെറിയാന്‍ പാലത്തുങ്കല്‍ എന്നിവരാണ് തിരുനാളിന്റെ പ്രസുദേന്തിമാര്‍.

ജൂലൈ 27-നു വൈകുന്നേരം 7.15-നു മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന ഉണ്ടായിരിക്കും. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ജൂലൈ 28-നു വൈകുന്നേരം 7.15-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 2016-ലെ പ്രസുദേന്തി വാഴ്ച നടത്തുന്നതാണ്. അന്നേദിവസം ഈവര്‍ഷത്തെ ആഘോഷമായ തിരുനാളിനു കൊടിയിറങ്ങും.

ആത്മീയ നിറവോടെ വിശ്വാസത്തില്‍ കൂടുതല്‍ തീക്ഷ്ണതയുള്ളവരാകാന്‍ തിരുനാളിലും മറ്റ് തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് വി. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതവഴി ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് വാടാന, കൈക്കാരന്മാരായ ജോര്‍ജ് ചാക്കോ, റോബര്‍ട്ട് ചെല്ലക്കുടം, തിരുനാള്‍ കണ്‍വീനര്‍ ഡാല്‍ഫിന്‍ മാത്യു എന്നിവര്‍ ഏവരേയും ക്ഷണിക്കുന്നു. പ്രീത ജിജോ പുതിയാകുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം