'സമസ്ത ഗ്രാന്‍ഡ് ഇഫ്താര്‍ ശ്രദ്ധേയം'
Tuesday, July 14, 2015 6:13 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര മദ്രസയായ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി മദ്രസ 20-ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' നോടനുബന്ധിച്ച് ബഹറിന്‍ കേരളീയ സമാജത്തില്‍ നടത്തിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അച്ചടക്കവും അനുസരണയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് ശരീഅ: ഹൈ സുന്നീ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ സാമി അല്‍ ഫാദില്‍ അല്‍ ദൂസരി പറഞ്ഞു.

ആയിരത്തിഅഞ്ഞൂറിലധികം വരുന്ന വിശ്വാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് എസ്കെഎസ്എസ്എഫ് 'വിഖായ' വിംഗിന്റെ നേതൃത്വവും ബഹറിനിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മുന്‍ ബഹറിന്‍ പാര്‍ലിമെന്റ് അംഗം ഷെയ്ഖ് മുഹമ്മദ് ഖാലിദ്, ഫൈസല്‍ അര്‍ജാനി (ഹമദ്ടൌണ്‍ ചാരിറ്റബിള്‍ സ്വസൈറ്റി) താരിഖ് ഔന്‍ (ഇസ്ലാമിക് ടീച്ചിംഗ് സെന്റര്‍), സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ (സമസ്ത ബഹറിന്‍ പ്രസിഡന്റ്), പ്രിന്‍സ് നടരാജന്‍ (ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍), വര്‍ഗീസ് കാരക്കല്‍ (കേരളീയ സമാജം പ്രസിഡന്റ്), വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, അല്‍ ഹാഫിള്‍ ഷറഫുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സംഗമത്തിന് എസ്.എം അബ്ദുള്‍ വാഹിദ് സ്വാഗതവും കാസിം റഹ്മാനി നന്ദിയും പറഞ്ഞു.