ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് കാനഡ ചാപ്റ്റര്‍ രൂപീകരിച്ചു
Saturday, July 11, 2015 4:50 AM IST
ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് കാനഡയിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാനഡ ചാപ്റ്ററിനു രൂപം കൊടുത്തു.

ചാപ്റ്ററിന്റെ പ്രസിഡന്റായി ആയി ജയശങ്കര്‍ പിള്ള (ജയ്പിള്ള, ടൊറന്റോ) യേയും, ജനറല്‍ സെക്രട്ടറിയായി ഒ.കെ. ത്യാഗരാജനെയും (ബ്രിട്ടീഷ് കൊളംബിയ), ട്രഷറാറായി അജീഷ് രാജേന്ദ്രനെയും (ടൊറന്റോ) നാമനിര്‍ദേശം ചെയ്തു.

ഡോ. പി.വി. ബൈജു (വൈസ് പ്രസിഡന്റ്, ആല്‍ബര്‍ട്ട), ആനി കോശി (വൈസ് പ്രസിഡന്റ് ടൊറന്റോ), സുജിത് വിഘ്നേശ്വര്‍ (വൈസ് പ്രസിഡന്റ്, എഡ്മണ്ടണ്‍), ഡോ. സമിത ലോയ്ഡ്, വിജയ് സേതു മാധവ്, മോഹന്‍ അരിയത്ത് (സെക്രട്ടറിമാര്‍), ജോയ് ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ബാലു ഞാലെലില്‍, ഷിജു ദേവസ്യ, തമ്പാനൂര്‍ മോഹന്‍, സിജിന്‍ വിന്‍സന്റ്, ജോസ് സെബാസ്റ്യന്‍, രാജേഷ് ജയപ്രകാശ്, ആമിന ഷബീന്‍, കുഞ്ഞൂസ് , ഡോ. അമിത ജോയ് സി. മുണ്ടന്‍ചിറ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ചാപ്റ്ററിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ച ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും എക്സിക്യൂട്ടിവ് അംഗവുമായ ആഷ്ലി ജോസഫ്, സെക്രട്ടറി ജൈസണ്‍ മാത്യു എന്നിവരെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ , പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ജനറല്‍ സെക്രട്ടറി വിനി നായര്‍ എന്നിവര്‍ അഭിനന്ദിക്കുകയും ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.