അഡ്ലായ് സ്റീവന്‍സന്റെ 50-ാമത് ചരമവാര്‍ഷികം ജൂലൈ 19ന്
Friday, July 10, 2015 6:34 AM IST
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാന ഗവര്‍ണറും രണ്ടു പ്രാവശ്യം അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ യുഎന്‍ അംബാസഡറുമായിരുന്ന അഡ്ലായ് സ്റീവന്‍സന്റെ 50-ാമത് ചരമവാര്‍ഷികം ആചരിക്കുന്നു.

ഷിക്കാഗോ സ്റീവന്‍സന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 19നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ലേക്ക് കൌണ്ടി ഫോറസ്റ് റിസര്‍വിലാണ് സമ്മേളനം. ഡോ. അലക്സാണ്ടര്‍ കാരയ്ക്കലാണ് മുഖ്യാതിഥി.

സ്റീവന്‍സന്‍ സെന്ററിന്റെ പ്രസിഡന്റ് നാന്‍സി സ്റീവന്‍സന്റെ ക്ഷണപ്രകാരം ഷിക്കാഗോയിലെത്തുന്ന ഡോ. കാരയ്ക്കല്‍ ‘അറഹമശ ഋ. ടല്േലിീി, ഇശശ്വീിേ ീള വേ ണീൃഹറ, ഒശ ഘശലേ മിറ ഒലഴമര്യ’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്.

എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഐക്യരാഷ്ട്ര സംഘടനയെക്കുറിച്ചും ഡോ. കാരയ്ക്കല്‍ പ്രതിപാദിക്കും. സ്റീവന്‍സന്‍ സെന്റര്‍ ചെയര്‍മാന്‍ സെനറ്റര്‍ അഡ്ലായ് സ്റീവന്‍സന്‍ മൂന്നാമന്‍ ചടങ്ങില്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തും.