യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി
Thursday, July 9, 2015 5:46 AM IST
ഷാര്‍ജ: യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് സമ്മേളനവും ഇഫ്താര്‍ സംഗമവും ജൂലൈ നാലിനു വൈകുന്നേരം 7.30നു ഷാര്‍ജ ഗ്രാന്‍ഡ് ഫാമിലി റസ്ററന്റില്‍ നടന്നു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എന്‍. വിനയചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രശാന്ത് ആലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിത്സണ്‍ തോമസ്, വിനോദ് കണ്ണൂര്‍, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് പ്രസംഗിച്ചു. സെക്രട്ടറി വി.പി. ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു ഇഫ്താര്‍ സംഗമം നടന്നു. സമ്മേളനത്തിനു ബിജു ശങ്കര്‍ സ്വാഗതവും അഡ്വ. കെ. സന്തോഷ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി അഡ്വ. കെ. സന്തോഷ് (പ്രസിഡന്റ്), നമിത സുബീര്‍, ജിബി ബേബി (വൈസ് പ്രസിഡന്റുമാര്‍), വി.പി. ദിലീപ് (സെക്രട്ടറി), ബിജു ശങ്കര്‍, വാരിജാക്ഷന്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്