ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: കെ.വി തോമസ്
Wednesday, July 8, 2015 10:07 AM IST
ഹൂസ്റ്റണ്‍: സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് പ്രൊഫ. കെ.വി. തോമസ് എംപി. സ്റാഫോര്‍ഡില്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികള്‍ കേരളത്തിലും വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുക്കണം. നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരിക വഴി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകണമെന്നും കെ.വി.തോമസ് പറഞ്ഞു.

സ്റാഫോഡ് 445 എഫ്.എം 1092, സ്വീറ്റ് 101ല്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് അധ്യക്ഷത വഹിച്ചു. സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, വോയ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റും പബ്ളിഷറുമായ കോശി തോമസ്, ഫോര്‍ട്ട്ബെന്റ് സ്കൂള്‍ ബോര്‍ഡ് മംബര്‍ കെ.പി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ഈപ്പന്‍, പിആര്‍ഒ ജിജു കുളങ്ങര, ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ ഫിലിപ്പ് കൊച്ചുമ്മന്‍, ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടര്‍ ബേബി മണക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. കെ.വി തോമസിനെ ചേംബര്‍ ഓഫ് കൊമേഴ്സ് ഉപഹാരം നല്‍കി ആദരിച്ചു.