ഫിത്വര്‍ സകാത്ത് സംഭരണം
Wednesday, July 8, 2015 8:08 AM IST
റിയാദ്: തിരൂര്‍ സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഫിത്വര്‍ സകാത്ത് അരി സംഭരണം ഇത്തവണയും റിയാദിലെ ലേബര്‍ ക്യാമ്പുകളില്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ കണ്െടത്തി അവര്‍ക്ക് എത്തിച്ചു കൊടുക്കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

പത്ത് റിയാലാണ് ഒരു വ്യക്തിയുടെ വിഹിതമായി നല്‍കേണ്ടത്. സംരംഭവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0509099849, 0595659775, 0567645990 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍