'ഇസ്ലാമിക പ്രബോധനം വിശ്വാസികളുടെ ബാധ്യത'
Wednesday, July 8, 2015 6:34 AM IST
റിയാദ്: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതവും സമ്പത്തും നാടും വീടും വിട്ടു മാതൃക കാട്ടിയ മുഹാജിറുകളുടെയും അവര്‍ക്ക് സമ്പത്തും ജീവിതപങ്കാളികളെയും നല്‍കി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത അന്‍സാറുകളുടെയും ജീവിതം മാതൃകയാക്കി സമൂഹത്തില്‍ ഇസ്ലാമിക പ്രബോധനം ഏറ്റെടുത്ത് നടത്തല്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനു വിശ്വാസികളായ നമ്മള്‍ തയാറാവണമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു.

കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്‍ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച തന്‍ബീഹ് 2015 കാമ്പയിനോടനുബന്ധിച്ച് നടത്തിയ തസ്കിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്ലം മൌലവി അടക്കാതോട് മുഖ്യപ്രഭാഷണം നടത്തി. ഇബാദ് സമിതി ചെയര്‍മാന്‍ അബ്ദുള്‍കരീം പയോണ അധ്യക്ഷത വഹിച്ചു. എസ്കെഐസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, എന്‍.സി മുഹമ്മദ്, മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ബാഖവി, ബഷീര്‍ താമരശേരി, മുസ്തഫ നരിക്കുനി, ഹനീഫ മൂര്‍ക്കനാട്, അബാസ് പരപ്പന്‍പൊയില്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പുത്തൂര്‍ ആമുഖ സംഗം നടത്തി. ഇബാദ് സമിതി കണ്‍വീനര്‍ ലത്തീഫ് മാവൂര്‍ സ്വാഗതവും അബ്ദുള്‍ഗഫൂര്‍ എസ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നിന് വി.കെ. അബ്ദുറഹ്മാന്‍, ഷാഹുല്‍ ചെറൂപ്പ, ജാഫര്‍സാദിഖ് പുത്തൂര്‍മഠം, ജുനൈദ് മാവൂര്‍, സുഹൈല്‍ അമ്പലക്കണ്ടി, ഷറഫുദ്ദീന്‍ മാവൂര്‍, സൈതു മീഞ്ചന്ത, ഉമര്‍ മീഞ്ചന്ത, ജീംനാസ്, മഹീന്‍ പാഴൂര്‍, നൌഫല്‍ കണിയാര്‍കണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍