ദര്‍ശന്‍ ജയിനു പ്രസിഡന്റിന്റെ മികച്ച അധ്യാപകനുളള ദേശീയ അവാര്‍ഡ്
Tuesday, July 7, 2015 6:56 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സ്വാതന്ത്യ്രദിനം പ്രമാണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ച മികച്ച അധ്യാപകര്‍ക്കുളള അവാര്‍ഡിനു ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപകന്‍ ദര്‍ശന്‍ ജയ്ന്‍ അര്‍ഹനായി.

മാത്തമാറ്റിക്സ് ആന്‍ഡ് സയന്‍സ് ടീച്ചിംഗ് വിഭാഗത്തില്‍ 108 അധ്യാപകരെ തെരഞ്ഞെടുത്തതില്‍ ഏക ഇന്ത്യന്‍ വംശജനാണു ദര്‍ശന്‍ ജയ്ന്‍.

ഷിക്കാഗോയിലെ ലിങ്കന്‍ഷയര്‍ ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു ജയ്ന്‍. ഇപ്പോള്‍ മാത്തമാറ്റിക്സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ഹൈസ്കൂള്‍ വരെയുളള ക്ളാസുകളില്‍ കണക്കും സയന്‍സും പഠിപ്പിക്കുന്ന മികച്ച അധ്യാപകരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. അവാര്‍ഡ് തുകയായി 10,000 ഡോളറാണു ജയ്നു ലഭിക്കുക.

ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനിയിറിംഗില്‍ ബിരുദവും മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും ജയ്ന്‍ നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍