ബദര്‍ അനുസ്മരണവും സമൂഹ ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു
Monday, July 6, 2015 7:34 AM IST
മക്ക: ഐസിഫ്-ആര്‍എസ്സി മക്ക കമ്മിറ്റി സംയുക്താഭിമുഖ്യത്തില്‍ ബദര്‍ അനുസ്മരണവും സമൂഹ ഇഫ്താര്‍ സംഗമവും ഏഷ്യന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ നടത്തി.

ഐസിഎഫ് മക്ക സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈദലവി സഖാഫി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ബദര്‍ യുദ്ധം. ഒരാശയത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും ബദര്‍ നല്‍കിയ മൂല്യം യുവ സമൂഹം ഏറ്റെടുക്കണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ ഷംസുദ്ദീന്‍ നിസാമി പറഞ്ഞു.

മുഹമ്മദ് ഹനീഫ് അമാനി ഉദ്ഘാടനം ചെയ്തു. പ്രകീര്‍ത്തന സദസിനു ഷാഫി ബാഖവി, ഹുസൈന അന്‍വരി നേതൃത്വം നല്‍കി. മീരാന്‍ സഖാഫി സ്വാഗതവും അബ്ദുറഹ്മാന്‍ കുറ്റിപുറം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍