ഷാര്‍ജ സജ്ജയില്‍ ഇഫ്താര്‍ സംഗമം നടത്തി
Monday, July 6, 2015 7:27 AM IST
ഷാര്‍ജ: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ങഎണഅക യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജൂലൈ നാലിനു (ശനി) ഷാര്‍ജ സജ്ജയില്‍ ഇഫ്താര്‍ സംഗമം നടത്തി.

നാനൂറോളം റംസാന്‍ കിറ്റുകള്‍ സജ്ജയിലെ ലേബര്‍ ക്യാമ്പുകളില്‍ ങഎണഅക പ്രസിഡന്റ് ഷനൊജിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സേഫ് കുമ്മനം, ഗുലാന്‍, അജോഷ് എന്നിവരെ കൂടാതെ ങഎണഅക യുഎഇ ചാപ്റ്ററിന്റെ അമ്പതോളം അംഗങ്ങള്‍ പുണ്യകര്‍മത്തില്‍ പങ്കെടുത്തു ചടങ്ങു വന്‍വിജയമാക്കി.

റിപ്പോര്‍ട്ട്: ഒ.എസ്.എ. റഷീദ്