ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ സമൂഹ ഇഫ്താര്‍ നടത്തി
Monday, July 6, 2015 5:16 AM IST
റിയാദ്: ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ സമൂഹ നോമ്പ്തുറയും ജീവകാരുണ്യ ഫണ്ട് കൈമാറലും നടന്നു. പ്രസിഡന്റ് അബ്ദുല്‍ കരീം പുന്നല അധ്യക്ഷനായി നടന്ന ചടങ്ങില്‍ എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സലിം കളക്കര, മുജീബ് കായംകുളം, റിജിന്‍ മുഹമ്മദലി ആലുവ, സജി കായംകുളം, നവാസ് ഖാന്‍ പത്തനാപുരം, നാസര്‍ ക്ളിക്കോണ്‍, മുഹമ്മദലി ഷിഫ, ഷിജു കോശി, റഹീം ആറ്റൂര്‍കോണം, രാധാകൃഷ്ണന്‍ വള്ളിക്കുന്നം, നാസര്‍ കുനിയില്‍, പ്രശാന്ത്, വിജയന്‍ നെയ്യാറ്റിന്‍കര, ഷിബു പത്തനാപുരം, പ്രശാന്ത് ആലുക്കല്‍, ശുക്കൂര്‍ ആലുവ, നാസര്‍ കല്ലറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദുല്‍ ബാരി പെരിമ്പലം റമദാന്‍ സന്ദേശം നല്‍കി. ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി കൈവിരലുകള്‍ നഷ്ടപ്പെട്ട മെമ്പര്‍ക്കുള്ള ധനസഹായം അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി നാസര്‍ അബൂബക്കര്‍ രിജിന്‍ മുഹമ്മദിനു കൈമാറി. ചടങ്ങിനു റഹീം പറക്കോട്, ശിഹാബ് ശാസ്താംകോട്ട, ഷഫീക്ക് മഞ്ചേരി, ഫാറൂഖ് പുന്നല, സാദിഖ് കൊല്ലം, ഷാജഹാന്‍ ആലപ്പുഴ, രവി കറ്റാനം, വര്‍ഗീസ് പന്തളം, തുളസി കൊട്ടാരക്കര, ശിഹാബ് കളരിയില്‍, സലിം രാജ, അജീഷ് സാബു, അബൂബക്കര്‍, മുഹമ്മദ് കുട്ടി, അഷ്റഫ് എടക്കര എന്നിവര്‍ നേതൃത്വം നല്‍കി. നൌഫല്‍ ചേലക്കോടന്‍ സ്വാഗതവും അലി ആലുവ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍