മുസ്ലിം ലീഗിന്റെ തീരദേശ റിലീഫിനു ദുബായി കെഎംസിസിയുടെ ഇരുപതു ലക്ഷം
Wednesday, July 1, 2015 7:05 AM IST
ദുബായി: തീരദേശത്തെ ജനങ്ങളുടെ പട്ടിണിയും പ്രയാസവും അകറ്റാന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന തീരദേശ റിലീഫിനു ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി 20 ലക്ഷം രൂപ നല്‍കി.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരനിയമവും ട്രോളിംഗ് നിരോധനവും കാരണം കടുത്ത വറുതിയിലായ തീരദേശ കുടുംബങ്ങളെ സഹായിക്കാനും ആശ്വാസം പകരാനുമുള്ള പ്രവര്‍ത്തനങ്ങളാണു മുസ്ലിം ലീഗ് നടത്തുന്നത്.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനിയെ ഏല്‍പ്പിച്ചു. ദുബായിയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ട്രഷറര്‍ എ.സി. ഇസ്മായില്‍, ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ഷുക്കൂര്‍, ഇസ്മായില്‍ അരുകുറ്റി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍