കൊല്ലം പ്രവാസി സംഗമത്തിനു പുതിയ ഭാരവാഹികള്‍
Saturday, June 27, 2015 8:19 AM IST
ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഒരു ദശാബ്ദകാലമായി പ്രവര്‍ത്തിച്ചു വരുന്ന കൊല്ലം പ്രവാസി സംഗമം ജിദ്ദക്കു പുതിയ ഭരണസമിതി നിലവില്‍ വന്നു. ഷറഫിയ ഇമ്പാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ഷറഫുദ്ദീന്‍ പെരുമ്പുഴ (പ്രസിഡന്റ്), അനില്‍കുമാര്‍ വെളിയം, സലിം പന്മന (വൈസ് പ്രസിഡന്റുമാര്‍), ലുലു സൈനി (ജനറല്‍ സെക്രട്ടറി), ഷാനവാസ് കൊല്ലം, വിജാസ് ചിതറ (ജോ. സെക്രട്ടറിമാര്‍), സോമരാജന്‍ പിള്ള (ട്രഷറര്‍) എന്നിവരെയും സൈനുലാബ്ദീന്‍ ദര്‍പ്പക്കാട്, സനോഫര്‍ മണലുവട്ടം, ശിഹാബ് കടക്കല്‍, രാജീവ് ചവറ, അബ്ദുള്‍ സലാം കുരീപുഴ, സുദീപ് സുന്ദരന്‍, സിറാജ് ആയത്തില്‍, എ.എം. സജിത്ത്, ഷാജി ഫ്രാന്‍സിസ്, ഫസിലുദ്ദീന്‍ ചടയമംഗലം, ഹാഷിമ്ജി കൊട്ടാരക്കര, മുജീബ് പുലിയില, മനോജ് കുമാര്‍, വിജയരാജ് കുഞ്ഞാപ്പി, ബിനു രാജന്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തോമസ് വൈദ്യന്‍, കലാം മഞ്ഞപ്പാറ, മുഹമ്മദ് ബൈജു, സലാം പോരുവഴി, അഷറഫ് കുരിയോട് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. തോമസ് വൈദ്യനാണ് സംഘടനയുടെ പുതിയ മുഖ്യരക്ഷാധികാരി.

യോഗത്തില്‍ മുന്‍വര്‍ഷത്തെ ഭാരവാഹികളെ ആദരിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തോമസ് വൈദ്യന്‍, കലാം മഞ്ഞപ്പാറ, സലാം പോരുവഴി, മുഹമ്മദ് ബൈജു, അഷറഫ് കുരിയോട്, ഷിജി രാജീവ് എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനഅനുഭവങ്ങള്‍ പങ്കു വയ്ക്കുകയും പുതിയ ഭാരവാഹികള്‍ക്ക് എല്ലാ വിധ ആശംസകളും അര്‍പ്പിക്കുകയും ചെയ്തു.

സംഘടനയുടെ സ്ഥാപക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജീവകാരുണ്യ സേവന രംഗത്ത് പുതിയ ഒരു മുന്നേറ്റത്തിന്റെ പാതയിലാണ് സംഘടന എന്ന് പുതിയതായി തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ വെളിയം വ്യക്തമാക്കി. പുതിയ ഭാരവാഹികളെ പ്രതിനിധീകരിച്ചു സംസാരിച്ച എ.എം. സജിത്ത് സംഘടനയുടെ മുന്നോട്ടുള്ള യാത്രയില്‍ ജനാധിപത്യ ശീലങ്ങളും ധാര്‍മിക വശങ്ങളും പിന്തുടരേണ്ടുന്ന ആവശ്യകത വ്യക്തമാക്കി.

ജനറല്‍ ബോഡി യോഗത്തില്‍ ലുലു സൈനി സ്വാഗതവും മുജീബ് പുലിയില നന്ദിയും പ്രകാശിപ്പിച്ചു. സിറാജ് അയത്തില്‍ മുഖ്യ വരണാധികാരിയായി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.