ഹിന്ദു കണ്‍വന്‍ഷനില്‍ ശ്രീശ്രീ രവിശങ്കര്‍ പങ്കെടുക്കും
Saturday, June 27, 2015 8:18 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡാളസ് എയര്‍പോര്‍ട്ട് ഹയാത്ത് റീജന്‍സിയില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

ഹിന്ദു സംഗമത്തിന്റെ രണ്ടാം ദിനമായ ജൂലൈ മൂന്നിനു (വെള്ളി) രാവിലെ 10 മുതല്‍ 12 വരെ അദ്ദേഹം കണ്‍വന്‍ഷന്‍ നഗറില്‍ ഏവര്‍ക്കും ദര്‍ശനം നല്‍കും. കൂടാതെ അദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.

കണ്‍വന്‍ഷനുവേണ്ട എല്ലാവിധ ക്രമീകരണങ്ങളും ചെയ്തുകഴിഞ്ഞതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണനും കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ മികച്ച രീതിയില്‍ നടന്നതായി രജിസ്ട്രേഷന്‍ ചെയര്‍മാന്‍ ഹരിദാസും അറിയിച്ചു.

സംഗമത്തില്‍ പങ്കെടുത്ത് വന്‍വിജയമാക്കിതീര്‍ക്കണമെന്ന് ട്രസ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ ഏവരോടും ആഹ്വാനം ചെയ്തു.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം