ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രോഗ്രാം: ദുബായിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൌകര്യം
Friday, June 26, 2015 8:06 AM IST
ദുബായി: പത്തൊന്‍പതാമത് ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബായി കെഎംസിസിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പ്രമുഖ വാഗ്മി അഹമ്മദ് കബീര്‍ ബാഖവിയും ജൂണ്‍ 27നു (ശനി) നടക്കും. രാത്രി 10ന് ഖിസൈസ് മദീന മാളിനു പിറകിലെ ഇന്ത്യന്‍ അക്കാഡമി സ്കൂളില്‍ നടക്കുന്ന പ്രഭാഷണ പരിപാടി വീഷിക്കാന്‍ ദുബായിലെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൌകര്യം ഒരുക്കിയിട്ടുണ്െടന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

ദുബൈ നൈഫ് റോഡ് വെസ്റ് ഹോട്ടലിനു സമീപത്തു നിന്നു രാത്രി എട്ട്, ഒമ്പത്, പത്ത് എന്നീ സമയത്തും ബര്‍ദുബൈ ഗോള്‍ഡന്‍ സിനിമക്ക് സമീപത്തു നിന്ന് രാത്രി എട്ടിന് സതവാ മസ്ജിദിന് സമീപത്തു നിന്ന് കറാമ ലുലു മാള്‍ വഴി രാത്രി പത്തിനും കറാമയില്‍ നിന്ന് രാത്രി 10.15നും ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നിന്ന് രാത്രി ആറിനും 8.30നും അല്‍ഖൂസ് ഗ്രാന്‍ഡ് സിറ്റി മാളിനു സമീപത്ത് നിന്ന് രാത്രി എട്ടിന് സോനാപൂര്‍ അസ്ഹര്‍ മദീനാ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സമീപത്ത് നിന്നു രാത്രി 10നും ഡിഐപി റംല ഹയ്പ്പര്‍ മാര്‍ക്കറ്റിന് സമീപത്തു നിന്ന് രാത്രി എട്ടിനും ജബല്‍ അലി ഫ്രീസോണില്‍ നിന്ന് രാത്രി എട്ടിനും കവാനീജ് അല്‍ റവാബിയുടെ സമീപത്തുനിന്ന് രാത്രി പത്തിനും ഇത്തിസലാത്ത് മെട്രോ സ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസ് രാത്രി എട്ടു മുതലുമാണ് വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് 050 7152021, 056 7892662

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍