ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തേയ്ക്ക്
Friday, June 26, 2015 8:03 AM IST
ലൂസിയാന: റിപ്പപ്ളിക്കന്‍ പാര്‍ട്ടിക്കാരനും ഇപ്പോഴത്തെ ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാല്‍ 2017 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ പങ്കെടുക്കുമെന്നു ന്യൂഒര്‍ലിയന്‍സില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയിലെ പഞ്ചാബില്‍നിന്നു കുടിയേറിപ്പാാര്‍ത്ത അമറിന്റേയും രാജ് ജിന്‍ഡാലിന്റേയും പുത്രനായി അമേരിക്കയില്‍ ലൂസിയാന സ്റേറ്റില്‍ ബാറ്റണ്‍ റോഗ് എന്ന സ്ഥലത്താണ് ബോബി ജിന്‍ഡാല്‍ ജനിച്ചത്. ഗവര്‍ണര്‍ ആകുന്നതിനു മുമ്പ് അദ്ദേഹം അനേകം പദവികള്‍ വഹിച്ചിട്ടുണ്ട്.

2016 ല്‍ നടക്കുന്ന ഇലക്ഷനില്‍ ഹില്ലരി ക്ളിന്റണിനെപ്പോലെ പ്രഗല്ഭയായ ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയെ മറികടന്ന് നേട്ടം കൊയ്താല്‍ അമേരിക്ക ഭരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും നാല്‍പ്പത്തിനാലുകാരനായ ജിന്‍ഡാല്‍.