ഇഫ്താര്‍ സംഗമവും റംസാന്‍ പ്രഭാഷണവും ജൂണ്‍ 27ന്
Friday, June 26, 2015 7:57 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മസ്ജിദുല്‍ കബീറില്‍ ജൂണ്‍ 27നു (ശനി) നടക്കുന്ന ഇഫ്താര്‍ സംഗമത്തിന്റെയും റംസാന്‍ പ്രഭാഷണത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഔഖാഫ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ദാവൂദ് അല്‍ അസൂസി ഉദ്ഘാടനം ചെയ്യും. ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക അതിഥികളായി കേരളത്തില്‍നിന്നെത്തിയ പ്രമുഖ പ്രഭാഷകരായ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.എം. സാബര്‍ നവാസ്, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് കൊടക്കാട്, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശബീബ് സ്വലാഹി, ജാമിഅ അല്‍ ഹിന്ദ് ഇസ് ലാമിയ ലക്ചറര്‍ മഅഷൂബ് സ്വലാഹി തുടങ്ങിയവര്‍ പ്രസംഗിക്കും.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി, കണ്‍വീനര്‍ ടി.പി. അബ്ദുള്‍ അസീസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 90993775, 97895580, 97240225.

റിപ്പോര്‍ട്ട്: സിദ്ദിഖ് വലിയകത്ത്