ഇഫ്താര്‍ സംഗമവും ആത്മീയ മജ്ലിസും ജൂണ്‍ 25ന്
Wednesday, June 24, 2015 5:14 AM IST
ദുബായി: മാസാന്ത ആത്മീയ മജ്ലിസും ഇഫ്താര്‍ സംഗമവും ജൂണ്‍ 25നു (വ്യാഴം) രാത്രി 10നു ദേര അല്‍ ഫുതൈം മസ്ജിദിനു സമീപമുള്ള മുബാറക് ഹൌസില്‍ നടക്കും.

പ്രഭാഷണം, മൌലിദ്, പ്രാര്‍ഥന മജ്ലിസ് എന്നിവയ്ക്കു കേരളത്തിലെ പ്രഗത്ഭ പണ്ഡിതനും കൊല്ലം ഹദ്റമി ഇസ്ലാമിക് ട്രസ്റ്, അല്‍ മുനവറ എഡ്യൂക്കേഷണല്‍ കോംപ്ളെക്സ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയിദ് നാസിമുദ്ദീന്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 056 909 1637.

റിപ്പോര്‍ട്ട്: കെ.എ. യഹ്യാ ആലപ്പുഴ