ഓള്‍ കേരള വിമന്‍സ് കോളജ് അലുമ്നിക്കു പുതിയ കമ്മിറ്റി
Monday, June 22, 2015 5:53 AM IST
അബുദാബി: അബുദാബി ഓള്‍ കേരള വിമന്‍സ് കോളജ് അലുമ്നി (അഗണഇഅ) യുടെ 2015-16 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍വന്നു.

പുതിയ ഭാരവാഹികളായി ഷൈല സമദ് (പ്രസിഡന്റ്), സുചേത സിറിള്‍, മോളി ബോബന്‍ (വൈസ് പ്രസിഡന്റുമാര്‍), അംബിക ദേവി (ജനറല്‍ സെക്രട്ടറി), ബിന്ദു അജയ് (ജോ. സെക്രട്ടറി), ആശാലത (കലാവിഭാഗം സെക്രട്ടറി), ശാന്തി രമേശ് പണിക്കര്‍ (ട്രഷറര്‍) എന്നിവരെയും സരള ഗോപാല്‍ (ജോ. ട്രഷറര്‍), ജയ സാംസണ്‍, ഉഷാ പ്രദീപ് എന്നിവരടങ്ങുന്ന 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. ഷീല മേനോന്‍, സീനാഹരി എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

അംഗങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും അഗതികളെയും അശരണരെയും സഹായിക്കാന്‍ അലുമ്നി പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള