എംബസി ഉദ്യോഗസ്ഥര്‍ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുക: കിഫ്
Monday, June 22, 2015 5:52 AM IST
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി സംഘപരിവാറിന്റെ പ്രവാസി സംഘടനയായ സേവാദര്‍ശന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്കാരത്തിനും യോഗയ്ക്കും അവസാനനിമിഷം മുഴുവന്‍ സൌകര്യവും ചെയ്തുകൊടുത്ത ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്താനിരുന്ന പരിപാടിക്ക് സ്കൂള്‍ അധികൃതര്‍ അവസാന നിമിഷം സ്കൂള്‍ വിട്ടുകൊടുക്കാതിരുന്നപ്പോഴാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഓഡിറ്റോറിയവും മറ്റുസൌകര്യങ്ങളും ചെയ്തുകൊടുത്തത്. അന്താരാഷ്ട്ര യോഗാദിനത്തില്‍ ഇന്ത്യന്‍ എംബസി ആചരിക്കാനിരുന്ന പരിപാടി ഒരു പ്രത്യേക വിഭാഗത്തിന്റെ ആശയ പ്രചാരണത്തിനു സൌകര്യങ്ങള്‍ ചെയ്തുകൊടുത്തത് എംബസിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യപ്പെടുന്നതും ജനങ്ങള്‍ക്ക് എംബസിയോടുള്ള വിശ്വസ്തത നഷ്ടപ്പെടുത്തുന്നതുമാണെന്ന് കിഫ് വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.