കണ്ണമംഗലം ഒഐസിസിയുടെ 'ഉപജീവനം 2015' പദ്ധതി പ്രഖ്യാപനം കെ. സുധാകരന്‍ നിര്‍വഹിച്ചു
Monday, June 22, 2015 5:51 AM IST
ജിദ്ദ: ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ 'ഉപജീവനം 2015' പദ്ധതിയുടെ പ്രഖ്യാപനം മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

വീടും നാടും കുടുംബവും ഉപേക്ഷിച്ചു കടലിനക്കരെ അധ്വാനിക്കുന്നതോടൊപ്പം സ്വന്തം നാട്ടിലെ പാവപെട്ടവരുടെ അന്നത്തിനുകൂടി മാര്‍ഗം കണ്െടത്തുന്ന ഇതുപോലുള്ള മനസും പ്രവര്‍ത്തനവുമാണ് ഓരോ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകേണ്ടതെന്നും സ്വന്തം നാട്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്നും സുധാകരന്‍ അഭിപ്രായപെട്ടു.

കണ്ണമംഗലം പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങളെ കണ്െടത്തി അവരുടെ ഉപജീവനത്തിനു ഉപകരിക്കുന്ന തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിതരണത്തിന്റെ ആദ്യഘട്ടം റംസാനില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് മജീദ് ചെറൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, ഒഐസിസി മുന്‍ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ മജീദ് നഹ, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ എ.പി. കുഞ്ഞാലി ഹാജി, അബാസ് ചെമ്പന്‍, അബ്ദുറഹ്മാന്‍ കാവുങ്ങല്‍, ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി സെക്രട്ടറി ഷബീര്‍ വല്ലാഞ്ചിറ, ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി ട്രഷറര്‍ ശ്രീജിത്ത്, മഞ്ചേരി ബ്ളോക്ക് പ്രസിഡന്റ് ഷൌക്കത്തലി വല്ലാഞ്ചിറ, ഒഐസിസി മുന്‍ വൈസ് പ്രസിഡന്റ് കെ.സി. അബ്ദുറഹ്മാന്‍, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കല്‍, ഒഐസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷരീഫ് അറക്കല്‍, ഒഐസിസി തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രുതസേനന്‍ കളരിക്കല്‍, ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലത്തീഫ് മക്രേരി, പി.പി. ആലിപ്പു, സലാം കോട്ടൂര്‍, സകീര്‍ അലി കണ്ണേത്, അഫ്സല്‍ പുളിയാളി, അഹമദ് ഷാനി, ഷിബിന്‍ തോമസ്, രാജേഷ് ഫുജി, ഷാനവാസ് മാസ്റര്‍, നാസര്‍ കോഴിതൊടി, കെ.സി. അലവി, ജമാല്‍ നാസര്‍, നൌഷാദ് ചാലിയാര്‍, ഹുസൈന്‍ മഹാവി, ഹുസൈന്‍ ചുള്ളിയോട്, മുജാഫര്‍ മുഹമ്മദ്, യാസിര്‍ നായിഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇല്യാസ് കണ്ണമംഗലം സ്വാഗതവും കെ.സി. ഷരീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍