'ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാന്‍ സ്ക്രീനിംഗ് ക്യാമ്പുകള്‍ക്കേ കഴിയൂ'
Saturday, June 20, 2015 8:12 AM IST
റിയാദ്: ലോകവ്യാപകമായി വര്‍ധിച്ചുവരുന്ന  ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ പ്രതിരോധ സ്ക്രീനിംഗ് ക്യാമ്പുകള്‍ക്കേ കഴിയൂ എന്ന പ്രമുഖ ഭിഷഗ്വരനും റിയാദിലെ നാഷനല്‍ ഗാര്‍ഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളജിസ്റുമായ ഡോ. രാജു വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ലേബര്‍ ക്യാമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റു പ്രാദേശിക കൂട്ടായ്മകള്‍ ഇവ വഴി റിസ നടത്തുന്ന രോഗപ്രതിരോധ സ്ക്രീനിംഗ് ക്യാമ്പുകള്‍ പ്രവാസി സമൂഹത്തിലെ രോഗാതുരത കുറക്കുവാന്‍ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിസയുടെ ഭാഗമായി സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്‍ റിയാദിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച സൌജന്യ അമിത വണ്ണ-പ്രമേഹ-രക്തസമ്മര്‍ദ്ദ നിര്‍ണയക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള ഈ വര്‍ഷത്തെ പ്രഥമ ക്യാമ്പിനു ആതിഥ്യം വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്െടന്നും സാമൂഹിക പ്രതിബദ്ധതതയില്‍ അധിഷ്ഠിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ചടങ്ങില്‍ സാംസാരിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ പറഞ്ഞു. ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് സൌദി അറേബിയയില്‍ ഈ വര്‍ഷം അഞ്ചു റിസ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നു സ്വാഗതമാശംസിച്ച ഫൌണ്േടഷന്‍ മാനേജിംഗ് ട്രസ്റി ഡോ. എസ്. അബ്ദുള്‍ അസീസ് അറിയിച്ചു.

നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാരായ രാജു വര്‍ഗീസ്, ജുബില്‍ തോമസ്, ഓമന വര്‍ഗീസ്, സൌദി ആരോഗ്യ മന്ത്രാലയത്തിലെ ഡോ. അന്‍സാരി, ഡോ. എസ്. അബ്ദുള്‍ അസീസ്, സിസ്റര്‍ ജെസി സ്കറിയ എന്നിവര്‍ സ്ക്രീനിംഗിനു നേതൃത്വം നല്‍കി. ഗിരീഷ്, റസ, റഫീക് പന്നിയങ്കര എന്നിവര്‍ ഉള്‍പ്പെട്ട ന്യൂസഫാ മക്കാ ക്ളിനിക് ടീം ലബോറട്ടറി സൌകര്യമൊരുക്കി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പരിശോധനാ കൌണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. 140-ലധികം പേര്‍ പരിശോധനക്കെത്തി. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ കണ്െടത്തിയവര്‍ക്ക് വ്യക്തമായ തുടര്‍ ചികില്‍സാ-പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ക്യാമ്പില്‍ തന്നെ നല്‍കി.

ഹനീഫ് പുല്ലുപറമ്പ്, ലയന്‍ ഉണ്ണികൃഷ്ണന്‍, റാഷിദ് ഖാന്‍, മുഹമ്മദാലി മുണ്േടാടന്‍, നിയാസ് ഉമര്‍, മാധ്യമ പ്രതിനിധികളായ ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക് തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. റിസ ഭരവാഹികളായ അഡ്വ. അനീര്‍ ബാബു, ജോര്‍ജുകുട്ടി, അബ്ദുള്‍ റഷീദ്, അലി വെട്ടത്തൂര്‍, സനൂപ് പയ്യന്നൂര്‍, ഷരീഫ് പാലത്ത്, സോമശേഖര്‍, പത്മിനി യു. നായര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എച്ച്ആര്‍ മാനേജര്‍ ഷാജി ആലപ്പുഴ, ജനറല്‍ മാനേജര്‍ ഷിഹാബുദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍