കൃപ എട്ടാം വാര്‍ഷികം ആഘോഷിച്ചു
Friday, June 19, 2015 8:14 AM IST
റിയാദ്: കായംകുളം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) എട്ടാമത് വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സുല്‍ത്താനയിലെ അല്‍നഖീല്‍ ഇസ്തിരാഹയില്‍ നടന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ 43 ലക്ഷം രൂപയുടെ ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൃപ ഏറ്റെടുത്തു നടത്തിയതായി ചെയര്‍മാന്‍ സത്താര്‍ കായംകുളം വാര്‍ഷിക സമ്മേളനത്തില്‍ അറിയിച്ചു.

സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സുരേഷ്ബാബു ഈരിക്കല്‍ അധ്യക്ഷത വഹിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് നാസര്‍ അബൂബക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍, ഫോര്‍ക ആക്ടിംഗ് ചെയര്‍മാന്‍ സൈനുദ്ദീന്‍ കൊച്ചി, മീഡിയ ഫോറം വൈസ് പ്രസിഡന്റ് നാസര്‍ കാരന്തൂര്‍, സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍, എംഇഎസ് റിയാദ് പ്രസിഡന്റ് പി.വി. അജ്മല്‍, ഇബ്രാഹിം സുബ്ഹാന്‍, നവാസ് വല്ലാറ്റില്‍, നവാസ്ഖാന്‍ പത്തനാപുരം, അഷ്റഫ് വടക്കേവിള, സൈഫുദ്ദീന്‍ വളഞ്ഞവഴി, ഷംനാദ് കരുനാഗപ്പള്ളി, ഷാജഹാന്‍ കല്ലമ്പലം, സജി കായംകുളം, യൂസുഫ് കുഞ്ഞ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കൃപ ജീവകാരുണ്യ ഫണ്ടില്‍നിന്നും 50,000 രൂപ വീതം അഞ്ചു പേര്‍ക്ക് സഹായധനമായി വിതരണം ചെയ്തു. പി.കെ. ഷാജി, സലീം പള്ളിയില്‍, നിസാര്‍ നമ്പലശേരില്‍, ഷംസുദ്ദീന്‍ വടക്കേതലക്കല്‍, കെ.ജെ. റഷീദ് എന്നിവര്‍ തുക ഷിബു പത്തനാപുരം, സക്കീര്‍ വടക്കുംതല, മഹ്മൂദ് കൊറ്റുകുളങ്ങര, നാസര്‍ തങ്കുഴിയില്‍, ശിവരാജന്‍ എന്നിവരില്‍നിന്നും ഏറ്റുവാങ്ങി. നാസര്‍ അബൂബക്കര്‍, ഫസല്‍ റഹ്മാന്‍, ഷാജഹാന്‍ കല്ലമ്പലം എന്നിവര്‍ക്ക് കൃപയുടെ ഉപഹാരങ്ങള്‍ എച്ച്. നസീന്‍, പ്രകാശ് ചെട്ടിക്കുളങ്ങര, നൌഷാദ് പയറ്റിയേല്‍ എന്നിവര്‍ സമ്മാനിച്ചു. സേവ സ്കൂള്‍ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വല്ലാറ്റില്‍ നവാസിനെ യൂസുഫ് കുഞ്ഞും നാട്ടില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തിയ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളായ അബ്ദുസലാം, അബ്ദുള്‍ അസീസ് എന്നിവരെ നാസര്‍ കാരന്തൂരും കളത്തില്‍ അബ്ദുസലാമും ഷാളണിയിച്ച് ആദരിച്ചു.

വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന വിവിധ കലാ കായിക സാംസ്കാരിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കു ബഷീര്‍ വള്ളികുന്നം, സജീദ് മുട്ടത്തേത്ത്, ബഷീര്‍ ചൂനാട്, താഹ വിളയില്‍, രാജന്‍ കാരിച്ചാല്‍, കബീര്‍, ഷൈജു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്ഹാഖ്, മുജീബ്റഹ്മാന്‍, ബഷീര്‍ കുറ്റിക്കാട്ടില്‍, ഹാരിസ്, സത്താര്‍ കുഞ്ഞ്, സുന്ദരന്‍, മുരളി പുള്ളിക്കണക്ക്, റോഷ് പ്രകാശ്, ശറഫ് മൂടയില്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ തങ്കച്ചന്‍, ഹൃദ്യ സുരേഷ് എന്നിവരുടെ ഗാനസന്ധ്യയും നസീബ് കലാഭവന്റെ മിമിക്സ് പരേഡും ഹൃദ്യമായി. ജനറല്‍ സെക്രട്ടറി അനി അസീസ് സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍