അഞ്ചാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
Friday, June 19, 2015 5:19 AM IST
മസ്കറ്റ്: മുജാഹിദ് പ്രവര്‍ത്തകരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ളാഹി ക്ളാസ് റൂം മലയാളികള്‍ക്കായി അഞ്ചാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ പ്രായത്തിലുള്ളവര്‍ക്കായി കിഡ്സ്, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരം. യോഗ്യതാ പരീക്ഷയില്‍ വിജയിച്ചവരാണു ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക. പ്രസിദ്ധ ഖുര്‍ആന്‍ പാരായണ പണ്ഡിതന്‍ നൌഷാദ് കാക്കവയല്‍, യാസ്മീന്‍ അബൂദാബി, ഹാഫിദ് അബ്ദുള്ള തുടങ്ങിയവരടങ്ങുന്ന ജഡ്ജസ് പാനല്‍ നേതൃത്വം നല്‍കും.

ജൂണ്‍ 27 നു സൌദി സമയം രാവിലെ പത്തിനു (ഇന്ത്യന്‍ സമയം 7.30) ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് മന്‍സൂര്‍ അലി ചെമ്മാട് ഫൈനല്‍ മത്സര പരിപാടി ഉത്ഘാടനം ചെയ്യും. കൂടിയാലോചനായോഗത്തില്‍ കേരള ഇസ്ളാഹി ക്ളാസ് റൂം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. ഡോ. താഹിറ അബുദാബി, ഡോ. സെയ്ദ് അഷറഫ് ദമാം തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം