ഇന്റര്‍നാഷണല്‍ യോഗാദിനാചരണം എന്‍എഫ്ഐഎയുടെ ആഭിമുഖ്യത്തില്‍ നടത്തും
Friday, June 19, 2015 5:18 AM IST
ഷിക്കാഗോ: നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലുടനീളം വിവിധ സംഘടനകളും ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി സഹകരിച്ച് ജൂണ്‍ 21ന് അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നു.

2014 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താത്പര്യമെടുത്ത് യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയാണ് 2015 ജൂണ്‍ 21-നു അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ഏകദേശം 170 രാജ്യങ്ങള്‍ ഇതിനോടകം ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ തിരുമാനിച്ചു.

ഷിക്കാഗോയില്‍ ജൂണ്‍ 21 -നു രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വില്ലാ പാര്‍ക്കിലുള്ള ഓഡിയം എക്സ്പോ സെന്ററില്‍ (1033 ചീൃവേ ഢശഹഹമ അ്ല) വച്ചാണു യോഗാദിനം ആചരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍എഫ്ഐഎ വൈസ് പ്രസിഡന്റ് സതീശന്‍ നായരുമായി 847 708 3279 ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം