സെന്റ് ജെയിംസ് ദേവാലയത്തില്‍ പെരുന്നാളും യാത്രയയപ്പും
Friday, June 19, 2015 5:18 AM IST
ന്യൂജേഴ്സി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ന്യൂജേഴ്സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തില്‍ ഇടവകയുടെ കാവല്‍പിതാവ് പരിശുദ്ധ മോര്‍ യാക്കോബ് ശ്ളീഹയുടെ നാമത്തിലുള്ള പ്രധാന ഓര്‍മപ്പെരുന്നാള്‍ ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതികളിലായി ആചരിക്കുന്നു. മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്ബിഷപ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശൂശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷമായി സ്തുത്യര്‍ഹമായ നിലയില്‍ ശുശ്രൂഷിച്ച ശേഷം സ്ഥലം മാറിപ്പോകുന്ന ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പയ്ക്ക് സമുചിതമായ യാത്രയയപ്പും പെരുന്നാള്‍ ദിനത്തില്‍ നല്‍കുന്നതാണ്.

ജൂണ്‍ 20-നു ശനിയാഴ്ച വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, സുവിശേഷഘോഷണം, പ്രദക്ഷിണം എന്നീ പരിപാടികള്‍ നടക്കും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 21നു ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥനയും തടുര്‍ന്ന് അഭിവന്ദ്യ തിരുമനസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയാണു ചടങ്ങുകള്‍. ഇടവകയുടെ പുതിയ വികാരിയായി ഫാ. ആകാശ് പോള്‍ നിയമിതനായി.

കുടുതല്‍ വിവരങ്ങള്‍ക്ക്: വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോറെപ്പിസ്ക്കോപ്പ (5184384196), റവ.ഫാദര്‍. ആകാശ് പോള്‍ (7708551992), പൌലൂസ്. കെ.പൈലി (വൈസ് പ്രസിഡന്റ്) 2032187573, ജേക്കബ് വര്‍ഗീസ് (ട്രസ്റി) 9739012115, കുര്യന്‍ സഖറിയ (സെക്രട്ടറി) 9737234592, സിമി ജോസഫ് (പെരുന്നാള്‍ കണ്‍വീനര്‍) 9738701720. ഇടവകയ്ക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം