അക്ഷരശ്ളോക സദസും അന്താക്ഷരിയും ഡാളസില്‍ ജൂണ്‍ 20ന്
Friday, June 19, 2015 5:18 AM IST
ഗാര്‍ലന്റ്: ഡാളസ് മെട്രോപ്ളെക്സിലെ കവികള്‍ക്കും ഗായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ഒന്നിച്ചു ചേരുന്നതിനുളള അസുലഭ അവസരം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഒരുക്കുന്നു. ജൂണ്‍ 20 നു അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനു അക്ഷര ശ്ളോകസദസും അന്താക്ഷരിയും എന്ന പ്രോഗ്രാമിലാണ് ഇവര്‍ മാറ്റുരയ്ക്കുക. സുവര്‍ണ ചിന്തകളിലൂടെ ഭൂതകാലത്തിലേക്കുളള ഒരു മടക്ക യാത്രയാണ് ഈ സാഹിത്യ-സംഗീത സൌഹാര്‍ദ സായന്തനം. കേരള അസോസിയേഷന്‍ മുന്‍ ഭാരവാഹിയും ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ജനറല്‍ സെക്രട്ടറിയും കവിയും കഥാകൃത്തും ഗായകനുമായ ജോസ് ഓച്ചാലില്‍, യുവ സാഹിത്യകാരനും കവിയും ഡാലസ് കേരള അസോസിയേഷന്‍ ഡയറക്ടറുമായ അനശ്വരം മാമ്പിളളിയും നേതൃത്വം നല്‍കുന്നു എന്നുളളതു പരിപാടിയുടെ മാറ്റു വര്‍ധിപ്പിക്കും.

പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ വിവരം ജോസ് ഒച്ചാലില്‍ : 972 329 6906, അനശ്വരം മാമ്പിളളി : 203 400 9266 എന്നിവരുമായി ബന്ധപ്പെടുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍