സ്കറിയ മാളിയേക്കലിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്ക്ളബ് അനുശോചിച്ചു
Thursday, June 18, 2015 6:10 AM IST
ഡാളസ്: ന്യൂജേഴ്സിയില്‍ ജൂണ്‍ 16നു (ചൊവ്വാഴ്ച) നിര്യാതനായ സ്കറിയ മാളിയേക്കലിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ അനുശോചിച്ചു.

മാതൃകാ അധ്യാപകന്‍, യുഎസ് ഗവണ്‍മെന്റ് ജീവനക്കാരന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സമൂഹത്തില്‍ തനതായ വ്യക്തിത്വത്തിന്റെ ഉടമയായി ശോഭിച്ച സ്കറിയ മാളിയേക്കലിന്റെ പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഐപിഎന്‍എ ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളക്കാട്ട്, സെക്രട്ടറി ബിജിലി ജോര്‍ജ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറയുന്നു.

ഐപിഎന്‍എ ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ സഹോദരനാണു പരേതനായ സ്കറിയ മാളിയേക്കല്‍

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍