ജുമുഅ പ്രഭാഷണം ജൂണ്‍ 19ന്
Thursday, June 18, 2015 6:09 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടെ റാഷിദിയ ഫയര്‍ സ്റേഷനു സമീപമുള്ള ഫുലാദ് മസ്ജിദില്‍ ജൂണ്‍ 19 (വെള്ളി) മുതല്‍ റംസാന്‍ മുഴുവനും ജുമുഅ നിസ്കാര ശേഷം മലയാള പ്രഭാഷണം നടക്കും.

കേരളത്തിലെ പ്രഗല്ഭ പണ്ഡിതന്മാര്‍ പ്രസംഗിക്കും. ദുബായി മര്‍കസിന്റെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക് : 050 8139327.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ