സ്കറിയ മാളിയേക്കല്‍ ന്യൂവാര്‍ക്കില്‍ നിര്യാതനായി
Thursday, June 18, 2015 5:25 AM IST
ന്യൂവാര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ടെക്സസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ സഹോദരന്‍ മാളിയേക്കല്‍ സ്കറിയ(61) ന്യൂവാര്‍ക്കില്‍ ജൂണ്‍ 16നു നിര്യാതനായി.

കാനഡയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പുറത്തു കടക്കുന്നതിനിടെ വീണുണ്ടായ പരിക്കിനെത്തുടര്‍ന്നാണു മരണം. പരേതരായ മാളിയേക്കല്‍ പൈലോയുടേയും, ലീലാമ്മ പൌലോയുടേയും മകനാണ്. ദീര്‍ഘകാലമായി ബര്‍ഗന്‍ കൌണ്ടി ഹൌസിംഗ് അഥോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: റീത്താ മാളിയേക്കല്‍. മക്കള്‍: ടോം ഷൈന, ജിം ലിസ്.

സെന്റ് ആല്ബര്ട്ട്സ് കോളജില് നിന്നും ബിരുദം നേടിയശേഷം കോലഞ്ചേരി കേംബ്രിഡ്ജ് കോളജില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (മിഡ്ലാന്റ് പാര്‍ക്ക് ന്യൂജേഴ്സി) ജൂണ്‍ 19നു (വെള്ളിയാഴ്ച). കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി മാളിയേക്കല്‍ (214 986 3186).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍