ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബ് മൂവിനൈറ്റ് അവസ്മരണീയമായി
Wednesday, June 17, 2015 5:24 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബിന്റെ നേതൃത്വത്തില്‍ മലയാളി സമൂഹത്തില്‍ ആദ്യമായി നടന്ന 'ഫാമിലി ഡിന്നര്‍ വിത്ത് മൂവി നൈറ്റ്' അവസ്മരണീയമായി.

സോഷ്യല്‍ ക്ളബ്ബിലെ അംഗങ്ങളും കുടുബാംഗങ്ങളും 'നീന' എന്ന സിനിമ തിയറ്ററില്‍ ഒരുമിച്ചിരുന്നു കാണുകയും ഉല്ലാസം പങ്കു വയ്ക്കുകയും ചെയ്തു. അംഗങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ തിയറ്ററില്‍ വൈകുന്നേരം 7.30ന് അത്താഴ വിരുന്നിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു സിനിമ കണ്ടു. മൂവിനൈറ്റ് ഏവര്‍ക്കും എന്നും സ്മരണയില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായി മാറി.

സോഷ്യല്‍ ക്ളബ്ബിന്റെ നേതൃത്വത്തിന്റെ വ്യത്യസ്തവും ചിട്ടയായ ക്രമീകരണങ്ങളേയും അംഗങ്ങള്‍ അഭിനന്ദിച്ചു.

സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, സണ്ണി ഇണ്ടികുഴി, പ്രദീപ് തോമസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂവിനൈറ്റ് വിജയകരമാക്കാന്‍ സഹകരിച്ച എല്ലാകുടുംബാംഗങ്ങള്‍ക്കും സിനിമാക്സ്, രുചി റസ്ററന്റ്, സജി പണയപറമ്പില്‍, ടോമി ഇടത്തില്‍ എന്നിവര്‍ക്കു ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം