സംഗീത ചാക്കോയ്ക്ക് അക്കാഡമി ഓഫ് ഗ്ളോബല്‍ യൂണിവേഴ്സല്‍ പീസ് ഡോക്ടറേറ്റ്
Wednesday, June 17, 2015 3:24 AM IST
ന്യൂയോര്‍ക്ക്: അക്കാഡമി ഓഫ് ഗ്ളോബല്‍ യൂണിവേഴ്സല്‍ പീസിന്റെ (അഡഏജ) സോഷ്യല്‍ ഹോണററി ഡോക്ടറേറ്റ് സംഗീത ചാക്കോയ്ക്ക് ലഭിച്ചു. ആതുര സേവന രംഗത്തെ 21 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ് ഡോക്ടറേറ്റ്.

തിരുവനന്തപുരം റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി ജനറല്‍ ട്രസ്റിന്റെ കീഴില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വയോധികര്‍ക്ക് ആഹാരം-വസ്ത്രം, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും സംഗീത നടത്തിയിട്ടുണ്ട്.

ബംഗളൂരു കോറമംഗല വല്ലിശേരികോട്ടില്‍ വി.കെ.ചാക്കോ-അന്നമ്മ ദമ്പതികളുടെ മകളാണ്.