ആന്ധ്രാ സ്വദേശി യുഎസില്‍ വെടിയേറ്റു മരിച്ചു
Monday, June 15, 2015 5:07 AM IST
ന്യൂഡല്‍ഹി: ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റു മരിച്ചു. 23-കാരനായ സായി കിരണാണു ഫ്ളോറിഡയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം നടന്നത്. നാട്ടുകാരായ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിനു പിന്നിലെന്നാണു സായിയുടെ വീട്ടുകാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

സായി കിരണ്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഇവര്‍ ഫോണ്‍ പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ചെന്നും തുടര്‍ന്നാണു വെടിവയ്പ്പു നടന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. സായിയുടെ തലയില്‍ നിന്നും നാലു വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ എംഎസിനു പഠിക്കുകയായിരന്നു കൊല്ലപ്പെട്ട സായി കിരണ്‍. ഒരു മാസം മുന്‍പ് സായി നാട്ടില്‍ വന്നിരുന്നു.